Lamentations 1:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പില്‍ വ്യക്തമാകട്ടെ. എന്‍റെ അകൃത്യങ്ങള്‍ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ; ഞാന്‍ വളരെ നെടുവീര്‍പ്പിടുന്നു. എന്‍റെ ഹൃദയം തളര്‍ന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാർത്തമായിരിക്കുന്നു.
Malayalam 1992 MBSI
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പില്‍ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവിര്‍പ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവീർപ്പ് വളരെയല്ലോ; എന്റെ ഹൃദയം തളർന്നിരിക്കുന്നു”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്‍റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്‍റെ നെടുവീര്‍പ്പു വളരെയല്ലോ; എന്‍റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു.
Malayalam Bible POC-ML 2013
അവരുടെ ദുഷ്‌കര്‍മങ്ങള്‍അങ്ങയുടെ മുമ്പില്‍ വരട്ടെ! എന്‍െറ അതിക്രമങ്ങള്‍മൂലം എന്നോടുപ്രവര്‍ത്തിച്ചതുപോലെ അവരോടുംപ്രവര്‍ത്തിക്കണമേ. എന്തെന്നാല്‍, ഞാന്‍ അത്യധികംനെടുവീര്‍പ്പിട്ടു കരയുന്നു. എന്‍െറ ഹൃദയം തളരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; എന്റെ പാപങ്ങൾനിമിത്തം എന്നോട് ചെയ്തതുപോലെ, അവരോടും ചെയ്യുക. എന്റെ നിശ്വാസങ്ങൾ ബഹുലവും എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”