Lamentations 1:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരൂശലേം ഗുരുതരമായ പാപം ചെയ്തു മലിനയായി തീര്‍ന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവര്‍ അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു. അവള്‍ അതിദുഃഖത്തോടെ മുഖം തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു.
Malayalam 1992 MBSI
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീർപ്പിട്ട് കൊണ്ട് പിന്നോക്കം തിരിയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെരൂശലേം കഠിനപാപം ചെയ്തിരിക്ക കൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു.
Malayalam Bible POC-ML 2013
ജറുസലെം കഠിനമായി പാപംചെയ്‌തു. അങ്ങനെ അവള്‍ മലിനയായി. അവളെ ആദരിച്ചിരുന്നവര്‍ അവളുടെനഗ്‌നത കണ്ട്‌ അവളെ നിന്‌ദിക്കുന്നു. അവള്‍ വിലപിച്ചുകൊണ്ട്‌ മുഖംതിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു.