Lamentations 2:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ സീയോന്‍പുത്രിയെ അവിടുത്തെ കോപത്താല്‍ അന്ധകാരം കൊണ്ടു മൂടിയിരിക്കുന്നു! അവിടുന്ന് ഇസ്രായേലിന്‍റെ മഹത്ത്വം തകര്‍ത്തുകളഞ്ഞു. അവിടുന്നു കോപത്തിന്‍റെ ദിവസം തന്‍റെ ആലയത്തെ വിസ്മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല.
Malayalam 1992 MBSI
അയ്യോ! യഹോവ സീയോന്‍ പുത്രിയെ തന്റെ കോപത്തില്‍ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവന്‍ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയല്‍ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തില്‍ അവന്‍ തന്റെ പാദപീഠത്തെ ഔര്‍ത്തതുമില്ല,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ട് മറച്ചതെങ്ങനെ? അവിടുന്ന് യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവിടുന്ന് തന്റെ പാദപീഠത്തെ ഓർത്തതുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അയ്യോ! യഹോവ സീയോന്‍പുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ? അവന്‍ യിസ്രായേലിന്‍റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്‍റെ കോപദിവസത്തിൽ അവന്‍ തന്‍റെ പാദപീഠത്തെ ഓര്‍ത്തതുമില്ല,
Malayalam Bible POC-ML 2013
ഇതാ, കര്‍ത്താവ്‌ തന്‍െറ കോപത്തില്‍ സീയോന്‍പുത്രിയെ മേഘംകൊണ്ടുമൂടിയിരിക്കുന്നു. ഇസ്രായേലിന്‍െറ മഹത്വത്തെ അവിടുന്ന്‌ ആകാശത്തില്‍നിന്നു ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. തന്‍െറ കോപത്തിന്‍െറ ദിനത്തില്‍ അവിടുന്ന്‌ തന്‍െറ പാദപീഠത്തെ ഓര്‍മിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ കോപമേഘംകൊണ്ട് കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ! അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു; തന്റെ കോപദിവസത്തിൽ തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.