Lamentations 2:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നു വീഴുമ്പോഴും മാതാക്കളുടെ മടിയില്‍ക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവര്‍ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
Malayalam 1992 MBSI
അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്‍വ്വില്‍വെച്ചു പ്രാണന്‍ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവ്വിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോട് ചോദിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്‍വിൽവച്ച് പ്രാണന്‍ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു.
Malayalam Bible POC-ML 2013
മുറിവേറ്റവരെപ്പോലെ നഗരവീഥികളില്‍തളര്‍ന്നുവീഴുമ്പോള്‍, മാതാക്കളുടെ മടിയില്‍വച്ചു ജീവന്‍വാര്‍ന്നുപോകുമ്പോള്‍ അവര്‍ തങ്ങളുടെ അമ്മമാരോടുകരഞ്ഞുകൊണ്ട്‌ അപ്പവും വീഞ്ഞുംഎവിടെ എന്നു ചോദിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.