Lamentations 2:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാന്‍ ഇടയാക്കി. അവിടുന്നു ശത്രുവിന്‍റെ ശക്തി വര്‍ധിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.
Malayalam 1992 MBSI
യഹോവ നിര്‍ണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന്‍ ഇടിച്ചുകളഞ്ഞു; അവന്‍ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയര്‍ത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ നിർണ്ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തത് നിവർത്തിച്ചിരിക്കുന്നു. അവിടുന്ന് കരുണകൂടാതെ ഇടിച്ചുകളഞ്ഞ് ശത്രുവിന് നിന്നെച്ചൊല്ലി സന്തോഷിക്കാൻ ഇടവരുത്തി വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നിര്‍ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന്‍ ഇടിച്ചുകളഞ്ഞു; അവന്‍ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
കര്‍ത്താവ് തന്‍െറ നിശ്‌ചയം നിറവേറ്റി. അവിടുന്ന് തന്‍െറ ഭീഷണി നടപ്പിലാക്കി. പണ്ടു നിര്‍ണയിച്ചതുപോലെനിഷ്‌കരുണം അവിടുന്ന് നശിപ്പിച്ചു. ശത്രു നിന്‍െറ മേല്‍ സന്തോഷിക്കാന്‍അവിടുന്ന് ഇടയാക്കി. നിന്‍െറ ശത്രുക്കളുടെ ശക്‌തിയെ ഉയര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ് ഉയർത്തുകയും ചെയ്തു.