Lamentations 2:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്‍റെ അഹങ്കാരം തകര്‍ത്തു; ശത്രു സമീപിച്ചപ്പോള്‍ അവിടുത്തെ വലങ്കൈ അവരില്‍നിന്നു പിന്‍വലിച്ചു; അഗ്നിപോലെ അവിടുന്നു യെഹൂദാജനത്തെ ചുറ്റിവളഞ്ഞു നശിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവൻ ശത്രുവിൻ മുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam 1992 MBSI
തന്റെ ഉഗ്രകോപത്തില്‍ അവന്‍ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവന്‍ ശത്രുവിന്‍ മുമ്പില്‍ നിന്നു പിന്‍ വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ഉഗ്രകോപത്തിൽ അവിടുന്ന് യിസ്രായേലിന്റെ കൊമ്പ് ഒക്കെയും വെട്ടിക്കളഞ്ഞു; അവിടുന്ന് തന്റെ വലങ്കൈ ശത്രുവിൻ മുമ്പിൽ നിന്ന് പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടുന്ന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്‍റെ ഉഗ്രകോപത്തിൽ അവന്‍ യിസ്രായേലിന്‍റെ കൊമ്പൊക്കെയും വെട്ടിക്കളഞ്ഞു; തന്‍റെ വലംകൈയെ അവന്‍ ശത്രുവിന്‍ മുമ്പിൽനിന്ന് പിന്‍വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
തന്‍െറ ഉഗ്രകോപത്തില്‍ ഇസ്രായേലിന്‍െറ സര്‍വശക്‌തിയും അവിടുന്ന് വെട്ടിവീഴ്‌ത്തി. ശത്രുക്കളുടെ മുമ്പില്‍വച്ച് അവിടുന്ന് തന്‍െറ വലത്തുകൈയ് അവരില്‍നിന്നു പിന്‍വലിച്ചു. സംഹാരാഗ്‌നിപോലെ അവിടുന്ന് യാക്കോബിനെതിരേ ജ്വലിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉഗ്രകോപത്തിൽ അവിടന്ന് ഇസ്രായേലിന്റെ എല്ലാ ശക്തിയും മുറിച്ചുമാറ്റി. ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ അവിടന്ന് പിൻവലിച്ചു. ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.