Lamentations 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോന്‍റെ ചുറ്റുമുള്ള മതില്‍ ഇടിച്ചുകളയാന്‍ അവിടുന്നു നിശ്ചയിച്ചു; അവിടുന്ന് അതിനെ അളവുനൂല്‍കൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു. അതില്‍നിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി; അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
Malayalam 1992 MBSI
യഹോവ സീയോന്‍ പുത്രിയുടെ മതില്‍ നശിപ്പിപ്പാന്‍ നിര്‍ണ്ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതില്‍നിന്നു കൈ പിന്‍ വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ സീയോന്‍പുത്രിയുടെ മതിൽ നശിപ്പിപ്പാന്‍ നിര്‍ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിന്‍വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
സീയോന്‍പുത്രിയുടെ മതിലുകള്‍നശിപ്പിക്കാന്‍ കര്‍ത്താവ് ഉറച്ചു. അതിനെ അവിടുന്ന് അളവുനൂല്‍കൊണ്ട് അടയാളപ്പെടുത്തി. അതിനെ നശിപ്പിക്കുന്നതില്‍ നിന്നുതന്‍െറ കരത്തെ അവിടുന്ന് തടഞ്ഞില്ല. കോട്ടയും മതിലും വിലപിക്കാനിടയാക്കി. അവ രണ്ടും ഒപ്പം തളര്‍ന്നുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. അവിടന്ന് അളന്ന് അതിരിട്ടു, നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; ഒന്നിച്ച് അവ ശൂന്യമായിപ്പോയി.