Lamentations 4:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അകന്നു പോകുവിന്‍! അകന്നു പോകുവിന്‍! അശുദ്ധരേ അകന്നു പോകുവിന്‍ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു. അവര്‍ ഉഴറി ഓടുമ്പോള്‍ ഇനി ഇവിടെ വന്ന് ഇവര്‍ പാര്‍ക്കുകയില്ല എന്നു വിജാതീയര്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
Malayalam 1992 MBSI
മാറുവിന്‍! അശുദ്ധന്‍! മാറുവിന്‍! മാറുവിന്‍! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഔടി ഉഴലുമ്പോള്‍അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുത്!’ എന്ന് അവരോട് വിളിച്ചുപറയും; അവർ ഓടി അലയുമ്പോൾ: ‘അവർ ഇനി ഇവിടെ വന്ന് പാർക്കയില്ല’ എന്ന് ജാതികളുടെ ഇടയിൽ പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മാറുവിന്‍! അശുദ്ധന്‍! മാറുവിന്‍, മാറുവിന്‍! തൊടരുത്! എന്ന് അവരോടു വിളിച്ചുപറയും; അവര്‍ ഓടി ഉഴലുമ്പോള്‍: അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്ന് ജാതികളുടെ ഇടയിൽ പറയും.
Malayalam Bible POC-ML 2013
അശുദ്‌ധരേ, അകന്നുമാറുവിന്‍,അകന്നുപോകുവിന്‍, തൊടരുത് എന്നിങ്ങനെ ആളുകള്‍ അവരോടുവിളിച്ചുപറയുന്നു. അതുകൊണ്ട് അവര്‍ നാടുകടത്തപ്പെട്ട്‌അലയുന്നവരായി. അവര്‍ നമ്മോടുകൂടെ ഇനിതാമസിക്കരുത് എന്നു ജനതകള്‍പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, “ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” അവർ ഓടി അലഞ്ഞുതിരിയുമ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, “അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”