Lamentations 4:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീഥികളില്‍ കൂടി നടക്കാന്‍ കഴിയാത്തവിധം അവര്‍ ഞങ്ങളെ വേട്ടയാടി. ഞങ്ങളുടെ അവസാനം അടുത്തു; ഞങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു; ഞങ്ങളുടെ അന്ത്യം വന്നുചേര്‍ന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങളുടെ വീഥികളില്‍ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ വീഥികളിൽ നടന്നുകൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്ക് പതിയിരിക്കുന്നു; ഞങ്ങളുടെ അന്ത്യം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അന്ത്യം വന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ വീഥികളിൽ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
Malayalam Bible POC-ML 2013
തെരുവീഥികളിലൂടെ ഞങ്ങള്‍ക്കുനടക്കാനാവാത്തവിധം ആളുകള്‍ഞങ്ങളെ പിന്‍തുടര്‍ന്നു. ഞങ്ങളുടെ അവസാനമടുത്തു. ഞങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു. ഞങ്ങളുടെ അവസാനം വന്നുകഴിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു. ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു, ഞങ്ങളുടെ അന്ത്യം വന്നിരുന്നു.