Lamentations 4:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുകനെക്കാള്‍ വേഗത്തില്‍ ഞങ്ങളെ സമീപിച്ചു. അവര്‍ മലമുകളില്‍ ഞങ്ങളെ വേട്ടയാടി മരുഭൂമിയില്‍ ഞങ്ങള്‍ക്കുവേണ്ടി പതിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
Malayalam 1992 MBSI
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളില്‍ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയില്‍ ഞങ്ങള്‍ക്കായി പതിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്ന്, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളിൽ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയിൽ ഞങ്ങള്‍ക്കായി പതിയിരുന്നു.
Malayalam Bible POC-ML 2013
ഞങ്ങളെ അനുധാവനം ചെയ്‌തിരുന്നവര്‍ ആകാശത്തിലെ കഴുകന്‍മാരെക്കാള്‍ വേഗമുള്ളവരായിരുന്നു. അവര്‍ ഞങ്ങളെ പിന്‍തുടര്‍ന്നുമലകളിലൂടെ ഓടിച്ചു. ഞങ്ങളെ പിടിക്കാന്‍ അവര്‍ മരുഭൂമിയില്‍ പതിയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളെ പിൻതുടരുന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു; അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന് മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.