Lamentations 4:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ ജീവശ്വാസമായ സര്‍വേശ്വരന്‍റെ അഭിഷിക്തന്‍ അവരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്‍റെ തണലില്‍ ഞങ്ങള്‍ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
Malayalam 1992 MBSI
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളില്‍ അപപ്പെട്ടിരിക്കുന്നു; അവന്റെ നിഴലില്‍ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങള്‍ വിചാരിച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ ജീവശ്വാസമായ, യഹോവയുടെ അഭിഷിക്തൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; “അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജീവിക്കും” എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മധ്യേ ജീവിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു.
Malayalam Bible POC-ML 2013
ഞങ്ങളുടെ ജീവശ്വാസം, കര്‍ത്താവിന്‍െറ അഭിഷിക്‌തന്‍,അവരുടെ കുഴിയില്‍ പതിച്ചു. അവന്‍െറ തണലില്‍ ഞങ്ങള്‍ജനതകളുടെ ഇടയില്‍ വസിക്കും എന്ന് അവനെപ്പറ്റിയാണുഞങ്ങള്‍ പറഞ്ഞിരുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ, അവരുടെ കെണികളിൽ അകപ്പെട്ടു. ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.