Lamentations 4:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോനേ, നിന്‍റെ അകൃത്യത്തിനുള്ള ശിക്ഷ തീര്‍ന്നു; അവിടുന്ന് ഇനി പ്രവാസം തുടരാന്‍ നിന്നെ അനുവദിക്കുകയില്ല. എന്നാല്‍ എദോമേ, നിന്‍റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും; നിന്‍റെ പാപം വെളിച്ചത്തു കൊണ്ടുവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
Malayalam 1992 MBSI
സീയോന്‍ പുത്രിയേ, നിന്റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന്‍ നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു; ഇനി അവിടുന്ന് നിന്നെ പ്രവാസത്തിലേയ്ക്ക് അയയ്ക്കുകയില്ല; എദോംപുത്രിയേ, അവിടുന്ന് നിന്റെ അകൃത്യം സന്ദർശിക്കുകയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീയോന്‍പുത്രിയേ, നിന്‍റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല; എദോംപുത്രിയേ, അവന്‍ നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
Malayalam Bible POC-ML 2013
സീയോന്‍പുത്രീ, നിന്‍െറ പാപത്തിന്‍െറ ശിക്‌ഷ പൂര്‍ത്തിയായി. നിന്‍െറ പ്രവാസം തുടരാന്‍ ഇനിഅവിടുന്ന് അനുവദിക്കുകയില്ല. എന്നാല്‍, ഏദോംപുത്രീ, നിന്‍െറ അകൃത്യങ്ങള്‍ക്ക് അവിടുന്ന്‌നിന്നെ ശിക്‌ഷിക്കും. അവിടുന്ന് നിന്‍െറ പാപങ്ങള്‍വെളിപ്പെടുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.