Lamentations 5:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാരത്തിനുവേണ്ടി ഞങ്ങള്‍ ഈജിപ്തിന്‍റെയും അസ്സീറിയായുടെയും മുമ്പില്‍ കൈ നീട്ടേണ്ടിവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
Malayalam 1992 MBSI
അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്‍യ്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പം തിന്നു തൃപ്തരാകേണ്ടതിന് ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
Malayalam Bible POC-ML 2013
ആവശ്യത്തിന് ആഹാരം ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഈജിപ്‌തിന്‍െറയുംഅസ്‌സീറിയായുടെയും നേരേ കൈനീട്ടേണ്ടി വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.