Leviticus 1:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗപീഠത്തിന്‍റെ വടക്കുവശത്തു സര്‍വേശ്വരസന്നിധിയില്‍വച്ചുതന്നെ അവന്‍ അതിനെ കൊല്ലണം. അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
Malayalam 1992 MBSI
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍ ചുറ്റും തളിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ വടക്കുവശത്തുവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
Malayalam Bible POC-ML 2013
ബലിപീഠത്തിനു വടക്കുവശത്ത്‌, കര്‍ത്താവിന്‍െറ സന്നിധിയില്‍വച്ച്‌ അതിനെ കൊല്ലണം. അതിന്‍െറ രക്‌തം അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ ബലിപീഠത്തിനു ചുറ്റും തളിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.