Leviticus 1:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗപീഠത്തില്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകിന്മേല്‍ പുരോഹിതന്മാര്‍ മൃഗത്തിന്‍റെ തലയും മേദസ്സും ഉള്‍പ്പെടെയുള്ള കഷണങ്ങള്‍ അടുക്കിവയ്‍ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
Malayalam 1992 MBSI
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ കഷണങ്ങളും തലയും കൊഴുപ്പും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം.
Malayalam Bible POC-ML 2013
അവര്‍ മൃഗത്തിന്‍െറ കഷണങ്ങളും തലയും മേദസ്‌സും ബലിപീഠത്തില്‍ തീയ്‌ക്കു മുകളിലുള്ള വിറകിനുമീതേ അടുക്കിവയ്‌ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം.