Leviticus 10:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ അഹരോനോടും പുത്രന്മാരായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “നിങ്ങള്‍ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും; സര്‍വേശ്വരന്‍റെ കോപം സമൂഹം മുഴുവന്‍റെയുംമേല്‍ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനമൊക്കെയും വിലപിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
Malayalam 1992 MBSI
പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വ്വസഭയുടെയും മേല്‍ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിക്കുവാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ മോശെ അഹരോനോടും അവന്‍റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വസഭയുടെയുംമേൽ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹമൊക്കെയും യഹോവ ദഹിപ്പിച്ച ദഹനം നിമിത്തം കരയട്ടെ.
Malayalam Bible POC-ML 2013
അനന്തരം, മോശ അഹറോനോടും അവന്‍െറ പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു: നിങ്ങള്‍ തല നഗ്‌നമാക്കുകയോ വസ്‌ത്രം വലിച്ചുകീറുകയോ അരുത്‌. അങ്ങനെ ചെയ്‌താല്‍, നിങ്ങള്‍ മരിക്കുകയും ജനം മുഴുവന്‍െറയും മേല്‍ ദൈവകോപം നിപതിക്കുകയും ചെയ്യും. എന്നാല്‍, ഇസ്രായേല്‍ ഭവനം മുഴുവനിലുമുള്ള നിങ്ങളുടെ സഹോദരര്‍ കര്‍ത്താവ്‌ അയ ച്ചഅഗ്‌നിയെക്കുറിച്ചു വിലപിച്ചുകൊള്ളട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ മോശ അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും സർവസഭയുടെയുംമേൽ കോപം വരാതിരിക്കേണ്ടതിനും നിങ്ങൾ തലമുടി ചീകാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്. എന്നാൽ നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേൽഗൃഹം മുഴുവനും യഹോവ തീയാൽ നശിപ്പിച്ചവരെച്ചൊല്ലി വിലപിക്കട്ടെ.