Leviticus 12:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രസവിക്കുന്നതു പെണ്‍കുട്ടിയെ ആണെങ്കില്‍ രണ്ടാഴ്ചത്തേക്കു ഋതുകാലത്തേതുപോലെ അവള്‍ അശുദ്ധയായിരിക്കും. തുടര്‍ന്നു രക്തസ്രവത്തില്‍നിന്നുള്ള ശുദ്ധീകരണത്തിനുള്ള കാലമായി അറുപത്താറു ദിവസം ആചരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.
Malayalam 1992 MBSI
പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പെണ്‍കുഞ്ഞിനെ പ്രസവിച്ചാൽ അവള്‍ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്‍റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.
Malayalam Bible POC-ML 2013
എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ഋതുകാലത്തെന്നപോലെ രണ്ടാഴ്‌ചത്തേക്ക്‌ അവള്‍ അശുദ്‌ധയായിരിക്കും; രക്‌തത്തില്‍ നിന്നുള്ള ശുദ്‌ധീകരണത്തിനായി അറുപത്തിയാറു ദിവസം കാത്തിരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ ഒരു മകളെയാണു പ്രസവിക്കുന്നതെങ്കിൽ, ആർത്തവകാലത്തെന്നപോലെ രണ്ടാഴ്ച അവൾ അശുദ്ധയായിരിക്കും. പിന്നീട് അവൾ രക്തസ്രാവം നിലച്ചു ശുദ്ധയായിത്തീരുന്നതിന് അറുപത്താറു ദിവസം കാത്തിരിക്കണം.