Leviticus 13:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്ധനാണ്. അതുകൊണ്ട് അവന്‍ പാളയത്തിനു പുറത്തു തനിച്ചു പാര്‍ക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കേണം; അവൻ അശുദ്ധൻ തന്നേ; അവൻ തനിച്ചു പാർക്കേണം; അവന്റെ പാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
Malayalam 1992 MBSI
അവന്നു രോഗം ഉള്ള നാള്‍ ഒക്കെയും അവന്‍ അശുദ്ധനായിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നേ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്റെ പാര്‍പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് രോഗം ഉള്ള നാൾ ഒക്കെയും അവൻ അശുദ്ധനായിരിക്കണം; അവൻ അശുദ്ധൻ തന്നെ; അവൻ എകനായി താമസിക്കണം; അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു രോഗമുള്ള നാളൊക്കെയും അവന്‍ അശുദ്ധന്‍ ആയിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നെ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്‍റെ പാര്‍പ്പ് പാളയത്തിനു പുറത്തായിരിക്കേണം.
Malayalam Bible POC-ML 2013
രോഗമുള്ള കാലമെല്ലാം അവന്‍ അശുദ്‌ധനാണ്‌. അവന്‍ പാളയത്തിനു വെളിയില്‍ ഒരു പാര്‍പ്പിടത്തില്‍ ഏകനായി വസിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.