Leviticus 13:51 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴാം ദിവസം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ വസ്ത്രത്തില്‍ ഊടിലോ, പാവിലോ, തുകലിലോ, തുകല്‍കൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പന്‍ പടര്‍ന്നതായി കണ്ടാല്‍ അത് അശുദ്ധമാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
Malayalam 1992 MBSI
അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്‍കൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല്‍ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഏഴാം ദിവസം വടു പരിശോധിക്കണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ട് ഉണ്ടാക്കിയ യാതൊരു വസ്തുവിലോ വടു വ്യാപിച്ചിട്ടുണ്ടെങ്കിൽ ആ വടു കഠിന കുഷ്ഠം; അത് അശുദ്ധമാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടുണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിനകുഷ്ഠം; അത് അശുദ്ധമാകുന്നു.
Malayalam Bible POC-ML 2013
ഏഴാംദിവസം അതു വീണ്ടും പരിശോധിക്കണം. കരിമ്പന്‍ വസ്‌ത്രത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ - ഊടിലോ പാവിലോ തുകലിലോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്‌തുക്കളിലോ ആകട്ടെ - അത് അശുദ്‌ധമാണ്; അതു കത്തിച്ചുകളയണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്.