Leviticus 13:55 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കഴുകിയശേഷം പുരോഹിതന്‍ അതു പരിശോധിക്കുമ്പോള്‍ കരിമ്പന്‍ പടര്‍ന്നിട്ടില്ലെങ്കിലും അതിനു നിറഭേദം വന്നിട്ടില്ലെങ്കില്‍ അത് അശുദ്ധമാണ്. കരിമ്പന്‍, വസ്ത്രത്തിന്‍റെ അകത്തോ പുറത്തോ ആയാലും അതു ദഹിപ്പിച്ചുകളയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കഴുകിയശേഷം പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
Malayalam 1992 MBSI
കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണംവടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല്‍ അതു അശുദ്ധം ആകുന്നു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കഴുകിയശേഷം പുരോഹിതൻ വടു പരിശോധിക്കണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയണം; അത് അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അത് അതിന്‍റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
Malayalam Bible POC-ML 2013
കഴുകിയതിനുശേഷം പുരോഹിതന്‍ അതു പരിശോധിക്കണം. പാടു കണ്ടിടത്തു നിറഭേദം സംഭവിച്ചിട്ടില്ലെങ്കില്‍, കരിമ്പന്‍ വ്യാപിച്ചിട്ടില്ലെങ്കില്‍പോലും അത്‌ അശുദ്‌ധമാണ്‌. കരിമ്പന്‍ വസ്‌ത്രത്തിന്‍െറ അകത്തോ പുറത്തോ ആകട്ടെ, അത്‌ അഗ്‌നിയില്‍ ദഹിപ്പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബാധിക്കപ്പെട്ട സാധനം കഴുകിയശേഷം പുരോഹിതൻ പരിശോധിക്കണം. അതു നിറംമാറാതെയും പരക്കാതെയും ഇരുന്നാൽ, അത് അശുദ്ധമാണ്. വടു ഒരുവശത്തോ മറുവശത്തോ ബാധിച്ചിട്ടുള്ളതെന്തായാലും അതിനെ കത്തിച്ചുകളയണം.