Leviticus 14:36 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീട്ടിലുള്ളതെല്ലാം അശുദ്ധമായി പ്രഖ്യാപിക്കാതിരിക്കാന്‍ വീട് പരിശോധിക്കുന്നതിനുമുമ്പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്പിക്കണം. അതിനുശേഷം വീട് പരിശോധിക്കാന്‍ പുരോഹിതന്‍ ചെല്ലണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലും മുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം.
Malayalam 1992 MBSI
അവന്‍ വടു നോക്കേണം; വീട്ടിന്റെ ചുവരില്‍ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാല്‍ പുരോഹിതന്‍ വീടു വിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിക്കുവാൻ പുരോഹിതൻ വടു പരിശോധിക്കേണ്ടതിനു ചെല്ലുന്നതിനു മുമ്പ് വീട് ഒഴിച്ചിടുവാൻ കല്പിക്കണം; പിന്നെ പുരോഹിതൻ വീടു പരിശോധിക്കുവാൻ അകത്തു ചെല്ലണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍ പുരോഹിതന്‍ വടു നോക്കേണ്ടതിനു ചെല്ലുംമുമ്പേ വീട് ഒഴിച്ചിടുവാന്‍ കല്പിക്കേണം; പിന്നെ പുരോഹിതന്‍ വീടു നോക്കുവാന്‍ അകത്തു ചെല്ലേണം.
Malayalam Bible POC-ML 2013
വീട്ടിലെ വസ്‌തുക്കളെല്ലാം അശുദ്‌ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്‌ക്കു ചെല്ലുന്നതിനുമുന്‍പ്‌ അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്‍പിക്കണം; അതിനുശേഷം പരിശോധനയ്‌ക്കു ചെല്ലണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വീട്ടിലുള്ളതൊന്നും അശുദ്ധമെന്നു വിധിക്കപ്പെടാതിരിക്കാൻ, പുരോഹിതൻ വടു പരിശോധിക്കാൻ പോകുന്നതിനുമുമ്പ് വീട് ഒഴിച്ചിടാൻ കൽപ്പിക്കണം. അതിനുശേഷം പുരോഹിതൻ ചെന്നു വീട് പരിശോധിക്കണം.