Leviticus 14:41 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് വീടിന്‍റെ അകം മുഴുവന്‍ ചുരണ്ടി ആ കുമ്മായം പട്ടണത്തിന്‍റെ പുറത്ത് അശുദ്ധവസ്തുക്കള്‍ക്കുള്ള സ്ഥലത്ത് കളയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.
Malayalam 1992 MBSI
പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ വീടിന്റെ അകം ഒക്കെയും ചുരണ്ടിക്കണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ വീട്ടിന്‍റെ അകമൊക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.
Malayalam Bible POC-ML 2013
അനന്തരം, വീടിന്‍െറ അകം മുഴുവന്‍ ചുരണ്ടി, പൊടി പട്ടണത്തിന്‍െറ വെളിയില്‍ അശുദ്‌ധമായ സ്‌ഥലത്തുകളയാന്‍ നിര്‍ദേശിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം.