Leviticus 14:48 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ വീടിന്‍റെ ചുവരുകള്‍ വീണ്ടും കുമ്മായം പൂശിയശേഷം പരിശോധിക്കുമ്പോള്‍ പൂപ്പല്‍ വ്യാപിച്ചിട്ടില്ല എന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പുരോഹിതന്‍ പ്രഖ്യാപിക്കണം. അത് പൂപ്പലില്‍നിന്നു വിമുക്തമായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
Malayalam 1992 MBSI
അപ്പോള്‍ അവന്‍ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ എടുത്തു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീടിനു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു പരിശോധിച്ച് വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതൻ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീട്ടിനു കുമ്മായം തേച്ചശേഷം പുരോഹിതന്‍ അകത്തുചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതന്‍ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം.
Malayalam Bible POC-ML 2013
എന്നാല്‍, പുരോഹിതന്‍െറ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട്‌ ശുദ്‌ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്‌ഷമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം.