Leviticus 14:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മണ്‍പാത്രത്തില്‍ ഉറവജലം പകര്‍ന്ന് അതിനു മീതെ വച്ച് ഒരു പക്ഷിയെ കൊല്ലാന്‍ പുരോഹിതന്‍ കല്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം.
Malayalam 1992 MBSI
ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂല്‍, ഈസോപ്പു എന്നിവയെ അവന്‍ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തില്‍ മുക്കി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവ ജലത്തിന്മീതെ അറുക്കുവാൻ കല്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.
Malayalam Bible POC-ML 2013
ഒരു മണ്‍പാത്രത്തില്‍ ശുദ്‌ധമായ ഉറവവെള്ളമെടുത്ത് പക്‌ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം.