Leviticus 16:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ സര്‍വേശ്വരസന്നിധിയില്‍ യാഗപീഠത്തിലുള്ള തീക്കനല്‍ ഒരു ധൂപകലശത്തില്‍ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തില്‍ പ്രവേശിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
Malayalam 1992 MBSI
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവര്‍ഗചൂര്‍ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം.
Malayalam Bible POC-ML 2013
അനന്തരം, കര്‍ത്താവിന്‍െറ സന്നിധിയിലെ ബലിപീഠത്തിന്‍മേലുള്ള തീക്കനല്‍ നിറ ച്ചധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച്‌ തിരശ്‌ശീലയ്‌ക്കകത്തുവരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യഹോവയുടെ സന്നിധിയിലെ യാഗപീഠത്തിൽനിന്ന് ഒരു ധൂപകലശം നിറച്ചു കനൽക്കട്ടയും രണ്ടു കൈനിറയെ നേർമയായി പൊടിച്ച സൗരഭ്യമുള്ള ധൂപവർഗവും എടുത്ത് അവയെ തിരശ്ശീലയ്ക്കു പിറകിൽ കൊണ്ടുപോകണം.