Leviticus 16:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഹരോന്‍ തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുന്നതുമുതല്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തില്‍ ആരും ഉണ്ടായിരിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
Malayalam 1992 MBSI
അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിനും യിസ്രായേലിന്റെ സർവ്വസഭയ്ക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സര്‍വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
Malayalam Bible POC-ML 2013
പുരോഹിതന്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്.