Leviticus 17:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്യരില്‍ ആരെങ്കിലും യാഗമൃഗമായി അര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാളയെയോ ചെമ്മരിയാട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിനു പുറത്തോ അകത്തോ വച്ചു കൊല്ലുകയും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും
Malayalam 1992 MBSI
യിസ്രായേല്‍ഗൃഹത്തില്‍ ആരെങ്കിലും കാളയെയോ ആട്ടിന്‍ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കുകയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കയും
Malayalam Bible POC-ML 2013
ഇസ്രായേല്‍ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ കൂടാരത്തിനുമുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരാതെ, കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ യാഗം കഴിക്കുന്ന ഏതൊരു ഇസ്രായേല്യനെയും രക്തപാതകം ചെയ്ത വ്യക്തിയായി കരുതണം; ആ മനുഷ്യൻ രക്തം ചൊരിഞ്ഞതിനാൽ, അയാളെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.