Leviticus 17:4 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനെ തിരുസാന്നിധ്യകൂടാരത്തിന്‍റെ വാതില്‌ക്കല്‍ തിരുനിവാസത്തിനു മുമ്പാകെ കൊണ്ടുവന്നു സര്‍വേശ്വരന് അര്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍റെമേല്‍ രക്തപാതകക്കുറ്റമുണ്ട്. രക്തംചൊരിഞ്ഞ അവനെ സമൂഹഭ്രഷ്ടനാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവെക്കു വഴിപാടായി അർപ്പിക്കേണ്ടതിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.
Malayalam 1992 MBSI
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില്‍ യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അതു അവന്നു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരാതിരിക്കുകയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ച്; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.
Malayalam Bible POC-ML 2013
ശ്രീകോവിലിനു മുന്‍പില്‍ കര്‍ത്താവിനു കാഴ്‌ചയായി അര്‍പ്പിക്കുന്നതിന് സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്‌താല്‍ അതിന്‍െറ രക്‌തത്തിന് അവന്‍ ഉത്തരവാദിയായിരിക്കും. രക്‌തംചൊരിഞ്ഞഅവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേ ദിക്കപ്പെടണം.