Leviticus 17:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങള്‍ക്ക് യാഗം അര്‍പ്പിക്കാതിരിക്കാനാണ് ഇത്. അവര്‍ പാലിക്കേണ്ട ശാശ്വതനിയമമാണിത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്കു ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുതു; ഇതു തലമുറതലമുറയായി അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Malayalam 1992 MBSI
അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കു ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങൾക്ക് ഇനി തങ്ങളുടെ ബലികൾ അർപ്പിക്കരുത്; ഇതു തലമുറതലമുറയായി അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.’
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്ക് ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുത്; ഇതു തലമുറതലമുറയായി അവര്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Malayalam Bible POC-ML 2013
അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്നോ ആ പിശാചുക്കള്‍ക്ക് ഇനി ബലിയര്‍പ്പിക്കരുത്. ഇത് അവര്‍ക്ക് തലമുറതോറും എന്നേക്കുമുള്ള നിയമമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പരസംഗമായി പിൻതുടരുന്ന കോലാടു വിഗ്രഹങ്ങൾക്ക് ഇനിയൊരിക്കലും യാഗം അർപ്പിക്കരുത്. ഇത് അവർക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള ചട്ടമായിരിക്കണം.’