Leviticus 18:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരിയെ പത്നിയായി സ്വീകരിക്കരുത്. അത് അവളെ വേദനിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിപ്പാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെകൂടെ പരിഗ്രഹിക്കരുതു.
Malayalam 1992 MBSI
ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യ ജീവനോടിരിക്കുമ്പോൾ അവളെ ദുഃഖിപ്പിക്കുവാൻ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടി പരിഗ്രഹിക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖിപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടെ പരിഗ്രഹിക്കരുത്.
Malayalam Bible POC-ML 2013
ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ അവളുടെ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കി അവളെ നീ പരിഗ്രഹിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.