Leviticus 18:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെപ്പോലെയോ, ഞാന്‍ നിങ്ങളെ ആനയിക്കുന്ന കനാനിലെ ജനങ്ങളെപ്പോലെയോ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ പ്രമാണങ്ങള്‍ക്കൊത്ത് ജീവിക്കയുമരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
Malayalam 1992 MBSI
നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ പാർത്തിരുന്ന ഈജിപ്റ്റിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ ചട്ടങ്ങളിൽ നിങ്ങൾ നടക്കുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുത്; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്.
Malayalam Bible POC-ML 2013
നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്‌തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്.