Leviticus 19:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താല്‍ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധര്‍മം നിറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.
Malayalam 1992 MBSI
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍ പോകരുതു. അവരാല്‍ അശുദ്ധരായ്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.
Malayalam Bible POC-ML 2013
നിന്‍െറ പുത്രിയെ വേശ്യാവൃത്തിക്ക്‌ ഏല്‍പിക്കരുത്‌. അങ്ങനെ ചെയ്‌താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്‍മകൊണ്ടുനിറയുകയും ചെയ്യാനിടയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.