Leviticus 20:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരാള്‍ മകന്‍റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. അവര്‍ നിന്ദ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവല്ലോ. അവര്‍ തന്നെ തങ്ങളുടെ വധശിക്ഷയ്‍ക്ക് ഉത്തരവാദികള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ട കർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
Malayalam 1992 MBSI
ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ടകര്‍മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.
Malayalam Bible POC-ML 2013
ഒരാള്‍ തന്‍െറ മരുമകളുമൊന്നിച്ചു ശയിച്ചാല്‍ ഇരുവരെയും വധിക്കണം. അവര്‍ ഹീനകൃത്യം ചെയ്‌തിരിക്കുന്നു. അവരുടെ രക്‌തം അവരുടെമേല്‍ ആയിരിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.