Leviticus 20:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മാതാവിന്‍റെയോ പിതാവിന്‍റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാണ്‍കെ അവരെ സംഹരിക്കണം. അവന്‍ സഹോദരിയെ അപമാനിച്ചതിനാല്‍ ശിക്ഷ അനുഭവിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽവെച്ചു തന്നേ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
Malayalam 1992 MBSI
ഒരു പുരഷന്‍ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്റെ കുറ്റം വഹിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ ഒറ്റപ്പെടുത്തണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും.
Malayalam Bible POC-ML 2013
തന്‍െറ പിതാവില്‍നിന്നോ മാതാവില്‍ നിന്നോ ജനി ച്ചസഹോദരിയെ ഒരുവന്‍ പരിഗ്രഹിക്കുകയും അവര്‍ പരസ്‌പരം തങ്ങളുടെ നഗ്‌നത കാണുകയും ചെയ്യുന്നത്‌ നികൃഷ്‌ട മാണ്‌. സ്വജനത്തിന്‍െറ മുന്‍പില്‍വച്ച്‌ അവരെ വധിക്കണം. അവന്‍ തന്‍െറ സഹോദരിയുടെ നഗ്‌നത അനാവൃതമാക്കിയിരിക്കുന്നു. അവന്‍ അതിന്‍െറ കുറ്റം വഹിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഒരു പുരുഷൻ തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ തന്റെ സഹോദരിയെ വിവാഹംകഴിക്കുകയും അവർ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്താൽ അതു നിന്ദ്യം. അവരെ അവരുടെ ജനത്തിന്റെ കണ്മുന്നിൽവെച്ചുതന്നെ വധിക്കണം. അവൻ തന്റെ സഹോദരിയെ അപമാനിച്ചു, അവൻ കുറ്റക്കാരനായിരിക്കും.