Leviticus 21:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കുന്നവനായതുകൊണ്ട് പുരോഹിതനെ വിശുദ്ധീകരിച്ചു വേര്‍തിരിക്കണം. അവന്‍ നിങ്ങള്‍ക്കുവേണ്ടിയും വിശുദ്ധനായിരിക്കണം. നിങ്ങളെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിന്റെ ദൈവത്തിന്നു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവൻ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
Malayalam 1992 MBSI
അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്റെ ദൈവത്തിന്നു ഭോജനം അര്‍പ്പിക്കുന്നവനാകയാല്‍ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്കു വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്‍റെ ദൈവത്തിനു ഭോജനം അര്‍പ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.
Malayalam Bible POC-ML 2013
നിന്‍െറ ദൈവത്തിനു കാഴ്‌ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്‌ധീകരിക്കണം. അവന്‍ നിനക്കു വിശുദ്‌ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്‌ധനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.