Leviticus 22:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവര്‍ അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരന്‍ ഞാനാകുന്നു”.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
Malayalam 1992 MBSI
അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽമക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്‍റെ കുറ്റം വരുത്തരുത്; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
Malayalam Bible POC-ML 2013
വിശുദ്‌ധ വസ്‌തുക്കള്‍ ഭക്‌ഷിച്ചു തങ്ങളുടെമേല്‍ അകൃത്യത്തിന്‍െറ കുറ്റം വരുത്തിവയ്‌ക്കരുത്‌. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ്‌ അവയെ വിശുദ്‌ധീകരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ അകൃത്യത്തിന്റെ കുറ്റം അവരുടെമേൽ വരികയും നഷ്ടപരിഹാരം നൽകേണ്ടിവരികയും ചെയ്യും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”