Leviticus 22:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പരദേശിയില്‍നിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അര്‍പ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാല്‍ സ്വീകാര്യമാവുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്യന്റെ കയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അർപ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.
Malayalam 1992 MBSI
ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്യന്‍റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായിട്ട് അര്‍പ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
Malayalam Bible POC-ML 2013
വിദേശികളില്‍നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ ദൈവത്തിനു ഭോജനബലിയായി അര്‍പ്പിക്കരുത്‌. അവയ്‌ക്ക്‌ന്യൂനതയുണ്ട്‌. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെയുള്ള മൃഗങ്ങളെ ഒരു പ്രവാസിയുടെ കൈയിൽനിന്ന് സ്വീകരിച്ചു നിങ്ങളുടെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അവ വിരൂപവും അംഗഹീനമുള്ളതും ആയതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”