Leviticus 23:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കറ്റ നീരാജനം ചെയ്ത ശബത്തിന്‍റെ പിറ്റേദിവസം മുതല്‍ ഏഴ് ആഴ്ചകള്‍ കണക്കാക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
Malayalam 1992 MBSI
ശബ്ബത്തിന്റെ പിറ്റെന്നാള്‍ മുതല്‍ നിങ്ങള്‍ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതല്‍ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“‘ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശബ്ബത്തിന്‍റെ പിറ്റന്നാള്‍മുതൽ, നിങ്ങള്‍ നീരാജനത്തിന്‍റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽതന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
Malayalam Bible POC-ML 2013
സാബത്തിന്‍െറ പിറ്റേദിവസം മുതല്‍, അതായത്‌, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ ഏഴു പൂര്‍ണമായ ആഴ്‌ച കള്‍ നിങ്ങള്‍ കണക്കാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.