Leviticus 25:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടുതല്‍ വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വില കൊടുക്കണം; കുറവാണെങ്കില്‍ വിലയും കുറയ്‍ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
Malayalam 1992 MBSI
അതു കൊണ്ടു നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിച്ചു എന്റെ വിധികള്‍ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംവത്സരങ്ങള്‍ ഏറിയിരുന്നാൽ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്‍റെ കാലസംഖ്യക്ക് ഒത്തവണ്ണം അവന്‍ നിനക്കു വില്ക്കുന്നു.
Malayalam Bible POC-ML 2013
വര്‍ഷങ്ങള്‍ കൂടിയിരുന്നാല്‍ വില വര്‍ദ്‌ധിപ്പിക്കണം. കുറഞ്ഞിരുന്നാല്‍ വില കുറയ്‌ക്കണം. എന്തെന്നാല്‍, വിളവിന്‍െറ വര്‍ഷങ്ങളുടെ എണ്ണമനുസരിച്ചാണ്‌ അവന്‍ നിനക്കു വില്‍ക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വർഷം കൂടിയിരുന്നാൽ നിങ്ങൾ വില കൂട്ടണം, വർഷം കുറവായിരുന്നാൽ വില കുറയ്ക്കണം; കാരണം ഓരോരുത്തരും വാസ്തവത്തിൽ വിൽക്കുന്നതു വിളവുകളാണ്.