Leviticus 25:18 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എന്‍റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദേശത്തു സുരക്ഷിതരായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
Malayalam 1992 MBSI
എന്നാല്‍ ഏഴാം സംവത്സരത്തില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ച് എന്‍റെ വിധികള്‍ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.
Malayalam Bible POC-ML 2013
നിങ്ങള്‍ എന്‍െറ നിയമങ്ങളും കല്‍പന കളും അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്‌ഷിതരായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും.