Leviticus 25:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എട്ടാം വര്‍ഷം വിതയ്‍ക്കുമ്പോഴും പഴയ വിളവില്‍നിന്നു നിങ്ങള്‍ക്കു ഭക്ഷിക്കാം; ഒന്‍പതാം വര്‍ഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങള്‍ക്കു മതിയാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
Malayalam 1992 MBSI
നിന്റെ സഹോദരന്‍ ദിരദ്രനായ്തീര്‍ന്നു തന്റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്റെ അനുഭവം വരുന്നതു വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എട്ടാം സംവത്സരത്തിൽ നിങ്ങള്‍ വിതയ്ക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം.
Malayalam Bible POC-ML 2013
എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്‌ക്കുകയും ഒന്‍പതാം വര്‍ഷംവരെ പഴയ ഫലങ്ങളില്‍ നിന്നു ഭക്‌ഷിക്കുകയും ചെയ്യുക. അതിന്‍െറ ഫലം ലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്‌ഷിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും.