Leviticus 25:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിലത്തിന്‍റെ ജന്മാവകാശം വില്‍ക്കരുത്. കാരണം ഭൂമി എന്‍റേതാണ്. നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്ന അന്യരും പരദേശികളുമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
Malayalam 1992 MBSI
എന്നാല്‍ വീണ്ടുകൊള്ളുവാന്‍ അവന്നു ആരും ഇല്ലാതിരിക്കയും താന്‍ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിലം എന്നേക്കുമായി വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിലം ജന്മം വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങള്‍ എന്‍റെ അടുക്കൽ പരദേശികളും വന്നുപാര്‍ക്കുന്നവരും അത്രേ.
Malayalam Bible POC-ML 2013
നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്. എന്തെന്നാല്‍, ഭൂമി എന്‍േറതാണ്. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരു മാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘ഭൂമി എന്റേതാണ്, നിങ്ങൾ അന്യരും കുടികിടപ്പുകാരുമായി ദേശത്തുതാമസിക്കുന്നതുകൊണ്ടു ഭൂമി എന്നെന്നേക്കുമായി വിൽക്കരുത്.