Leviticus 25:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ അതിനു കഴിവു നേടുന്നില്ലെങ്കില്‍ അടുത്ത ജൂബിലിവര്‍ഷംവരെ വസ്തു വാങ്ങിയവന്‍റെ കൈയില്‍ ഇരിക്കും. ജൂബിലിവര്‍ഷത്തില്‍ അവകാശിക്ക് ഒഴിഞ്ഞുകൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
Malayalam 1992 MBSI
മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവേക്കു വീണ്ടെടുപ്പു ഉണ്ടു; യോബേല്‍സംവത്സരത്തില്‍ അവയെ ഒഴിഞ്ഞുകൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ മടക്കിക്കൊടുക്കുവാൻ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽ വർഷംവരെ വാങ്ങിയവന്റെ കൈയിൽ ഇരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കുകയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ മടക്കിക്കൊടുപ്പാന്‍ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽസംവത്സരംവരെ വാങ്ങിയവന്‍റെ കൈയിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്‍റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
Malayalam Bible POC-ML 2013
എന്നാല്‍, അതു വീണ്ടെടുക്കാന്‍ അവനു കഴിവില്ലെങ്കില്‍ വിറ്റുപോയ വസ്‌തു വാങ്ങിയവന്‍െറ കൈവശം ജൂബിലിവര്‍ഷംവരെ ഇരിക്കട്ടെ; ജൂബിലി വര്‍ഷം അവന്‍ അതില്‍നിന്ന് ഒഴിഞ്ഞുകൊടുക്കുകയും ഉടമസ്‌ഥന്‍ തന്‍െറ അവകാശത്തിലേക്കു മടങ്ങിവരുകയും ചെയ്യട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മടക്കിക്കൊടുക്കാനുള്ള വക സ്വരൂപിക്കാൻ അയാൾക്കു കഴിയുന്നില്ലെങ്കിൽ, ആ മനുഷ്യൻ വിറ്റത് അൻപതാംവാർഷികോത്സവംവരെ വാങ്ങിയ ആളിന്റെ കൈവശം ഇരിക്കും. അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കും; പിന്നീട് അയാൾക്കു തന്റെ സ്വന്ത വസ്തുവിലേക്കു മടങ്ങിപ്പോകാം.