Leviticus 25:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവനും പിന്‍തലമുറകള്‍ക്കും അതു സ്ഥിരമായി ലഭിക്കും. ജൂബിലിവര്‍ഷം അത് ഒഴിഞ്ഞു കൊടുക്കേണ്ടതില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ.
Malayalam 1992 MBSI
ലേവ്യരില്‍ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കില്‍ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേല്‍ മക്കളുടെ ഇടയില്‍ അവര്‍ക്കുംള്ള അവകാശമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു വർഷം മുഴുവൻ തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കണം; യോബേൽവർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കണ്ടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കേണ്ടാ.
Malayalam Bible POC-ML 2013
ഒരു വര്‍ഷത്തിനകം വീണ്ടെടുക്കുന്നില്ലെങ്കില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള വീട്, വാങ്ങിയവനും അവന്‍െറ സന്തതികള്‍ക്കും എന്നേക്കുമുള്ള അവകാശമായിരിക്കും. ജൂബിലിവര്‍ഷത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ടതില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പൂർണവർഷം കഴിയുംമുമ്പ് അതു വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ മതിലുള്ള നഗരത്തിലെ വീട് വാങ്ങിയ ആളിനും അയാളുടെ സന്തതികൾക്കും സ്ഥിരമായിരിക്കും. അൻപതാംവാർഷികോത്സവത്തിൽ അതു തിരികെനൽകേണ്ടതില്ല.