Leviticus 25:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീണ്ടെടുക്കുവാനുള്ള അവകാശം ലേവ്യര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ജൂബിലിവര്‍ഷത്തില്‍ അതു വിട്ടുകൊടുക്കണം. ലേവ്യപട്ടണങ്ങളിലുള്ള വീടുകള്‍ ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ളതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമല്ലോ.
Malayalam 1992 MBSI
അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍ നിന്റെ അടുക്കല്‍ പാര്‍ക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലേവ്യരിൽ ഒരുവൻ താൻ വിറ്റ വീട് വീണ്ടുകൊള്ളുന്നില്ലെങ്കിൽ അവന്റെ അവകാശമായ പട്ടണത്തിലുള്ള വിറ്റുപോയ വീട് യോബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമാണല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലേവ്യരിൽ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽ സംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേൽമക്കളുടെ ഇടയിൽ അവര്‍ക്കുള്ള അവകാശമല്ലോ.
Malayalam Bible POC-ML 2013
ലേവ്യരിലാരെങ്കിലും അതു വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവന്‍ ജൂബിലിവത്‌സരത്തില്‍ വീട് ഒഴിഞ്ഞുകൊടുക്കണം. ലേവ്യരുടെ പട്ടണത്തിലുള്ള ഭവനങ്ങള്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ അവര്‍ക്കുള്ള അവകാശമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ ലേവ്യർക്ക് ഏതെങ്കിലും പട്ടണത്തിൽ വിറ്റുപോയ അവരുടെ ഓഹരി വീണ്ടെടുക്കാവുന്നതാണ്, അല്ലാത്തപക്ഷം അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കണം. കാരണം ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ പട്ടണങ്ങളിൽ ഉള്ള അവരുടെ വീടുകൾ അവർക്കുള്ള അവകാശമാണ്.