Leviticus 25:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
Malayalam 1992 MBSI
കൂലിക്കാരന്‍ എന്നപോലെയും വന്നുപാര്‍ക്കുംന്നവന്‍ എന്നപോലെയും അവന്‍ നിന്റെ അടുക്കല്‍ ഇരുന്നു യോബേല്‍സംവത്സരംവരെ നിന്നെ സേവിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പണം അവന് പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവന് ലാഭത്തിനായി കൊടുക്കുകയും അരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പണം പലിശയ്ക്കു കൊടുക്കരുത്; നിന്‍റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കയും അരുത്.
Malayalam Bible POC-ML 2013
നീ അവനു പണം പലിശയ്‌ക്കു കൊടുക്കരുത്‌. നിന്‍െറ ആഹാരം അവനു ലാഭത്തിനു വില്‍ക്കുകയുമരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്.