Leviticus 25:42 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍നിന്ന് ഞാന്‍ വിടുവിച്ചു കൊണ്ടുവന്ന എന്‍റെ ദാസന്മാരാണു നിങ്ങള്‍. അതിനാല്‍ അടിമയായി അവന്‍ വില്‍ക്കപ്പെടരുത്. അവനോടു നിര്‍ദ്ദയം പെരുമാറരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു.
Malayalam 1992 MBSI
അവ്വണ്ണം നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകുക കൊണ്ട് അവരെ അടിമകളായി വില്ക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍റെ ദാസന്മാര്‍ ആകകൊണ്ട് അവരെ അടിമകളായി വില്ക്കരുത്.
Malayalam Bible POC-ML 2013
എന്തെന്നാല്‍, ഈജിപ്‌തുദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍െറ ദാസരാണ് അവര്‍. അവരെ അടിമകളായി വില്‍ക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്.