Leviticus 25:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചുറ്റുമുള്ള ജനതകളില്‍നിന്നു സ്‍ത്രീകളെയോ പുരുഷന്മാരെയോ അടിമകളായി നിങ്ങള്‍ക്കു വാങ്ങാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.
Malayalam 1992 MBSI
നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരന്‍ ദരിദ്രനായ്തീര്‍ന്നു തന്നെത്താന്‍ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്‍ക്കയും ചെയ്താല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.
Malayalam Bible POC-ML 2013
ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്‍മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ ‘നിങ്ങളുടെ അടിമകൾ—സ്ത്രീകളും പുരുഷന്മാരും—നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്നായിരിക്കണം; അവരിൽനിന്ന് നിങ്ങൾക്ക് അടിമകളെ വാങ്ങാം.