Leviticus 25:50 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിറ്റ വര്‍ഷംമുതല്‍ അടുത്ത ജൂബിലിവര്‍ഷംവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവനുമായി കണക്കു തീര്‍ക്കണം. വാങ്ങിയവന്‍റെ വീട്ടില്‍ അവന്‍ പാര്‍ത്തിരുന്ന കാലം കൂലിവേലക്കാരനായി കരുതപ്പെടണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം.
Malayalam 1992 MBSI
അവന്‍ ആണ്ടോടാണ്ടു കൂലിക്കാരന്‍ എന്നപോലെ അവന്റെ അടുക്കല്‍ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്‍റെ വില സംവത്സരസംഖ്യക്ക് ഒത്തവണ്ണം ആയിരിക്കേണം; അവന്‍ ഒരു കൂലിക്കാരന്‍റെ കാലത്തിന് ഒത്തവണ്ണം അവന്‍റെ അടുക്കൽ പാര്‍ക്കേണം.
Malayalam Bible POC-ML 2013
അവന്‍ തന്നെത്തന്നെ വിറ്റതുമുതല്‍ ജൂബിലിവരെയുള്ള വത്‌സരങ്ങള്‍ വാങ്ങിയവനുമായി കണക്കാക്കണം. വര്‍ഷങ്ങള്‍ക്കനുസരിച്ചായിരിക്കും അവന്‍െറ മോചനത്തിന്‍െറ വില. ഉടമസ്‌ഥനോടുകൂടെ ജീവിച്ചവത്‌സരങ്ങള്‍ കൂലിക്കാരന്‍െറ നിലയില്‍ കണക്കാക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മനുഷ്യനും അയാളെ വാങ്ങിയ ആളും കൂടെ വിറ്റവർഷംമുതൽ അൻപതാംവാർഷികോത്സവംവരെയുള്ള കാലം എണ്ണണം. ആ കാലത്തേക്ക് ഒരു കൂലിക്കാരനു കൊടുക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം അയാളെ സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്നതിനു നൽകുന്ന വില.