Leviticus 25:51 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേല ചെയ്യാനുള്ള കാലം ബാക്കിയുണ്ടെങ്കില്‍ അതനുസരിച്ച് വീണ്ടെടുപ്പുവില അവനു കൂലിയായി ലഭിച്ച തുകയില്‍നിന്നു തിരിച്ചു കൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
Malayalam 1992 MBSI
ഇങ്ങനെ അവന്‍ വീണ്ടെടുക്കപ്പെടാതെയിരുന്നാല്‍ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേല്‍ സംവത്സരത്തില്‍ പുറപ്പെട്ടുപോകേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംവത്സരം ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം അവന്‍ തന്‍റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
Malayalam Bible POC-ML 2013
വര്‍ഷങ്ങള്‍ ഏറെബാക്കിയുണ്ടെങ്കില്‍ അതിനുതക്കവിധം വീണ്ടെടുപ്പുവില കിട്ടിയ പണത്തില്‍നിന്നു തിരികെ കൊടുക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനേകവർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അയാളുടെ വീണ്ടെടുപ്പിനായി, അയാൾക്കു കിട്ടിയ വിലയിൽ വലിയൊരുപങ്ക് അയാൾ മടക്കിക്കൊടുക്കണം.